About Us
About Us
കേരളത്തിലെ പെന്തക്കോസ്തു ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള സ്ഥലമാണ് കൊട്ടാരക്കര. പെന്തക്കോസ്തിന്റെ ഈറ്റില്ലമായി മാറി കൊട്ടാരക്കര ആദ്യകാല മിഷനറിമാരുടെ പ്രവർത്തനകാലം മുതൽ തന്നെ അനേകം ക്രിസ്തീയ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
അസംബ്ലീസ് ഓഫ് ഗോഡിന്റെ ആദ്യകാല മിഷനറിമാരുടെയും സ്വദേശീയ വൈദികന്മാരുടെയും നേതൃത്വത്തിൽ കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലും സുവിശേഷത്തിന്റെ വിത്തുകൾ വാരിവിതറുവാൻ ഇടയായി.
എ.ജിയുടെ മിഷനറിയായിരുന്ന ജോർജ്ജ് ബർഡ് താൻ പ്രാപിച്ച പരിശുദ്ധാത്മ ശക്കിയെയും, നിറവിനെയും കുറിച്ച് ഈ പ്രദേശങ്ങളിൽ പ്രസംഗിച്ചു.
തൽഫലമായി 1927-ൽ തൃക്കണ്ണമംഗൽ എ.ജി. സ്ഥാപിതമായി. ഇതായിരുന്നു കൊട്ടാരക്കര ഭാഗത്തുള്ള അസംബ്ലീസ് ഓഫ് ഗോഡിന്റെ തുടക്കം.
അസംബ്ലീസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷനിൽ പെന്തക്കോസ്ത് സത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച അനേക ദൈവദാസന്മാരുടെ പ്രവർത്തനവും ഇവിടുത്തെ ദൈവസഭകളുടെ വളർച്ചയ്ക്കും നിദാനമായിത്തീർന്നിട്ടുണ്ട്.
ബഹുമാനപ്പെട്ട പാസ്റ്റർ ടി.ജെ. ശമുവേൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടായിരുന്ന കാലത്ത്, സഭാപ്രവർത്തനത്തിന്റെ വിശാലമായ മുന്നിൽ കണ്ടുകൊണ്ട് കൊട്ടാരക്കര കേന്ദ്രീകരിച്ച് ഒരു സെക്ഷൻ രൂപീകരിക്കുവാൻ ഉത്സാഹിച്ചു.
അപ്രകാരം 1991-ൽ അഞ്ചൽ സെക്ഷനിൽ ഉൾപ്പെട്ടിരുന്ന വാളകം, അണ്ടൂർ, ഉമ്മന്നൂർ, അമ്പലക്കര, ചെറുവക്കൽ എന്നീ സഭകളും, പുനലൂർ സെക്ഷനിൽ ഉൾപ്പെട്ടിരുന്ന ചെങ്ങമനാട്, നടുത്തേരി, ആവണീശ്വരം, കുര, തൃക്കണ്ണമംഗൽ, പ്ലാപ്പള്ളി എന്നീ സഭകളും, കൊല്ലം സെക്ഷനിൽ ഉൾപ്പെട്ടിരുന്ന കലയപുരം സഭയും, പത്തനാപുരം സെക്ഷനിൽ ഉൾപ്പെട്ടിരുന്ന താമരക്കുടി സഭയും ഉൾപ്പെടുത്തി മൊത്തം 13 സഭകളുമായിട്ടാണ് കൊട്ടാരക്കര സെക്ഷൻ രൂപീകരിതമായത്.
1991-ൽ രൂപംകൊണ്ട കൊട്ടാരക്കര സെക്ഷന്റെ പ്രഥമ പ്രസ്ബിറ്റർ ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഇ. മാമ്മച്ചൻ ആയിരുന്നു. 1993 വരെ അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.
Find us
Assemblies Of God
Kottarakkara Section
- Address
-
Shalem A.G Church
A.G Nagar, Panaveli
Kottarakkara - Contact Person
-
Rev. Sajimon Baby
A.G. KTR Section - Phone
- 9447453998
- info@agktrsection.in
Contact
Get in touch with us
For enquiries, programmes, church activities and other information, please contact the A.G. Kottarakkara Section.